OUR Campaigns
Highsec
HIGHER SECONDARY STUDENTS CONFRENCE
കാലം ആവശ്യപ്പെടുന്ന പ്രമേയം, ആശങ്കകൾ നിറഞ്ഞ മനസ്സുകൾ ആശയോടെ കാത്തിരിക്കുന്ന ധാർമിക വിദ്യാർത്ഥി മുന്നേറ്റം, മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനത്തിലേക്ക് നമ്മുടെ മക്കളും ഭാഗമാവട്ടെ..
CRE
മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (MSM) നടത്തുന്ന പ്രതി വാര പഠന ക്ലാസ്സ് ആണ് CRE. ഹൈ സ്കൂൾ - ഹയർ സെക്കൻഡറി കോളേജ് തലങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഇസ്ലാമിക ബോധം പകർന്നു നൽകുന്നു. ശാസ്ത്രീയവും കേന്ദ്രീകൃത വുമായ പഠന മാർഗങ്ങളിലൂടെ മതത്തിന്റെ നന്മകളെ കൗമാര മനസ്സിലേക്ക് നിക്ഷേപിക്കുന്നു.. ഉത്തമ പൗരന്മാരായി വളരാൻ അവരെ പ്രാപ്തരാക്കുന്നു.
HIRA VIJARA VEED
ശാഖയിലെ എംഎസ്എം കാർ മാസത്തിലൊരിക്കൽ കുറച്ചു സമയം കൂടിയിരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുന്നതിന്റെയും പേരാണ് ഹിറാ . നല്ല കൂട്ടുകാരോടൊപ്പം മത ധാർമിക അറിവുകൾ നുറുങ്ങുവെളിച്ചമായി പഠിക്കാനും ഹിറാ കാരണമാവുന്നു.
BALAVEDI
3 വയസ്സ് മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ബാലവേദി. ഇളം തലമുറയിൽ ദൈവബോധവും മതനിഷ്ഠയും നന്മ നിറഞ്ഞ മനസ്സും രൂപപ്പെടുത്തുകയാണ് ബാലവേദിയുടെ പ്രവർത്തന ലക്ഷ്യം.